[Intro: Haricharan]
ഒരു അടിക്കാരൻ
ഒരു അഞ്ചാറടിയുള്ള, കണ്ടാലു മൊഞ്ചുള്ള
പഞ്ചാരയടിക്കാരൻ
ഒരു അടിക്കാരൻ
ഒരു അടിക്കാരൻ
ഒരു അഞ്ചാറടിയുള്ള, കണ്ടാലു മൊഞ്ചുള്ള പഞ്ചാരയടിക്കാരൻ
ഒരു അടിക്കാരൻ
[Pre-Chorus: Haricharan]
ഓന് കൊണ്ട അടികളിൽ
ഏറ്റവും, ഏറ്റവും പവറാർന്നോരടി
[Chorus: Haricharan & Benny Dayal]
ഓളെ melody, melody
ഓളെ melody
ഓളെ melody, melody
ഓളെ melody
[Post-Chorus: Haricharan]
ധാ-നീ-സ-രി-ഗാ, സ-രി-രി, ധാ-നീ-സ-രി-രി-സ
ധാ-നീ-സ-രി-ഗാ, സ-രി-രി, ധാ-നീ-സ-രി-രി-സ
[Verse 2: Salim Kumar]
പ്രഹാദാത്മകമായ അബദ്ധങ്ങൾ
പ്രണയപാതയിൽ ചന്നം പിന്നം വാരി വിതറിക്കൊണ്ട്
അവൻ വരുകയാണ്
ആര് വരാണ്?
ഞമ്മളെ മജ്നു
എങ്ങനെയാ വരണത്?
കുതിരപ്പുറത്ത്
ലൈല നിക്കാണ്
ലൈല എങ്ങനെയാ നിക്കണത്?
മാരിവിൽ അങ്ങാടിയിലെ പൂക്കള് വിക്കണ നഴ്സറീല്
വെളിച്ചപ്പൂക്കൾ പൂത്തു നിക്കണ
സിദറത് ഉൽ മുൽത്തഹ മാതിരി
എന്താ ഇപ്പൊ ഇതിന്റെ മലയാളം?
[Chorus: Haricharan & Benny Dayal]
ധാ-നീ-സ-രി-ഗാ, സ-രി-രി, ധാ-നീ-സ-രി-രി-സ
ധാ-നീ-സ-രി-ഗാ, സ-രി-രി, ധാ-നീ-സ-രി-രി-സ
[Verse 3: Haricharan]
അടി കൊണ്ടോന്റെ ചിരി കണ്ടോളി
ഓൻ വാങ്ങും തോനെ
അത് താങ്ങാനോനെ
ഓനെ താങ്ങ് കൊനേ
[Verse 4: Haricharan]
ഗാ-മ-മ-ധാ-ധാ-നീ-ധാ
ഹാരി സാരസി മാനസ ഹാരിണി
ഹാസ മലരായ് വിരിഞ്ഞോള്
ചേല് ഹുസ് നുൽ ജമാൽ ഓള്
ഹാല് ബദ് റുൽ മുനീർ ഓനെ
[Verse 5: Haricharan]
ഘോര ഘോരം
സാര സാരം
ധീര ധീരം
കൊണ്ട പ്രേമം
ആഹാ!
[Pre-Chorus: Haricharan]
സുന്ദര പ്രപഞ്ച സത്ത രാഗാലായ
സത്വര പ്രവാഹം ഏറ്റ ഒരാളാണെ
ചങ്കിലെ പിടപ്പ് താളമേറ്റുന്നെ
ചന്ദിര പിറപ്പ് കാല രാത്രീൽ
[Chorus: Haricharan & Benny Dayal]
ഓളെ melody, melody
ഓളെ melody
ധാ-നീ-സ-രി-ഗാ, സ-രി-രി, ധാ-നീ-സ-രി-രി-സ
[Verse 6: Salim Kumar]
കഥാനായകനും കഥാനായികയും
സല്ലാപ കലാപങ്ങളിലൂടെ
കഥാന്തം തേടിയുള്ള പാച്ചൽ മത്സരത്തിനു
തയ്യാർ ആവുകയാണ്
കഥാനായകൻ ആരാ?
ഒന്നാതി ആയ മമ്മദ്
കഥാനായിക, ഉത്സാഹി ആയ ഉമ്മുകുല്സു
On your marks, get set
Ego
[Verse 7: Salim Kumar & Haricharan]
പാടരുത്
പാടില്ല
അതേ പ്രേമികൾക്ക് പാടില്ല
എന്ത്?
ഗ-മ, ഗ-മ
ഗ-രി-മാ-ഗ-മ-ഗാ
പാടാം
(എന്ത്?) സമ-ഗമ, സമ-ഗമ
സമ-ഗരിമ, സമ-ഗരിമ
മാ-ഗാ-നീ-ധാ, ഗ-മ-ധ-നീ-സ
ഗ-മ-ധ-നീ-സ, ഗ-മ-ധ-നീ-സ
[Verse 8: Haricharan]
പ്രേമ വർത്താനം
വർത്തമാനം, ആവർത്തനം
ഖേമനോനും ഖേമിയോളും
കൊണ്ട പ്രേമ നിർഭര സല്ലാപം
പ്രഥമ പരിഗണന തരു
തവ ഹൃദയ പാലകൻ ആകുവാൻ
പ്രണയ മഹാ കലാവിരുതുകളെ പ്രേമോന്മാനീതി നേടി വാ
[Pre-Chorus: Haricharan]
അവളുടെ പുരിക ചലന നയന നടനം
അനുകൂല സമ വാക്യമേകി
തളിക നിറയെ പ്രണയ മധുര
പലഹാര രസധാരയൊഴുകി
വികട കവിത രചന തുടരും
അനുയോജ്യ ശ്രുതിഭേദ
[Chorus: Haricharan & Benny Dayal]
Melody, melody
ഓളെ melody
ഓളെ melody, melody
ഓളെ melody
ധാ-നീ-സ-രി-ഗാ, സ-രി-രി, ധാ-നീ-സ-രി-രി-സ
ധാ-നീ-സ-രി-ഗാ, സ-രി-രി, ധാ-നീ-സ-രി-രി-സ